 
അഞ്ചൽ: സുമനസുകളുടെ സഹായം തേടുകയാണ് അഗസ്ത്യക്കോട് കളീക്കൽ വീട്ടിൽ ഷീലയും (49 )മകൻ സുപിനും(26). ഗുരുതരരോഗത്തിന്റെ പിടിയിൽ വർഷങ്ങളായി ചികിത്സിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണ് ഇവർ.ഷീലയുടെ ഭർത്താവ് ഓട്ടോറിക്ഷ തൊഴിലാളിയായ സുഖപാലനാണെങ്കിൽ ഹൃദ് രോഗിയും. എങ്കിലും സുഖപാലന്റെയും കൂട്ടുകാരുടെയും പരിസരവാസികളുടെയും കനിവ് കൊണ്ടാണ് ഇതുവരെയുള്ള ചികിത്സാ ചെലവും മറ്റും മുന്നോട്ട് പോയത്.
ഷീലയ്ക്ക് വർഷങ്ങളായി ആമാശയ കാൻസറാണ്.ആർ.സി.സി.യിലാണ് ചികിത്സ. മകൻ സുപിന് നടുവിന് അസുഖം ബാധിച്ച് വർഷങ്ങളായി തിരുവനന്തപുരം മെഡിക്കൽകോളേജിലെ ചികിത്സയിലും.
ഇനിയുള്ള ജീവിതത്തിൽ സുമനസുകൾ കനിഞ്ഞാൽ മാത്രമേ ഈ നിർദ്ധന കുടുംബത്തിന് എന്തെങ്കിലും ആശ്വാസം ഉണ്ടാവുകയുള്ളൂ. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ഷീല എസ്, കേരളാ ഗ്രാമീൺ ബാങ്ക്, അഞ്ചൽ അക്കൗണ്ട് നം. 40564101011845, IFSC code KLGB 0040564.സുഖപാലൻ ഫോൺ: 9074759072