 
ഇരവിപുരം: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് കൊല്ലൂർവിള ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു. പള്ളിമുക്കിൽ നടന്ന യോഗം ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ചെയർമാൻ ഹുസൈൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. സവാദ് മടവൂരാൻ, ഓൾ ഇന്ത്യ കിസാൻ സഭ കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയംഗം എം.ബി. ശ്യാം തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ കമ്മിറ്റിയംഗങ്ങളായ ഷെമീർ, നൗഷാദ് സാബിർ, ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.