photo
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വാഴകൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മുൻ അംഗം ശ്രീജ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ വാഴ കൃഷിക്ക് തുടക്കമായി. ആദിനാട് തെക്ക് ദേവപ്രിയ ജെ.എൽ.ജി ഗ്രൂപ്പിലെ വനിതകളാണ് ഇരുന്നൂറോളം ഏത്തവാഴ തൈകൾ വിളവിറക്കിയത്. ചടങ്ങ് മുൻ ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഞ്ജന സന്തോഷ്, സെക്രട്ടറി രമാ മനോജ് ,പ്രഭാ സുരേഷ്, ശാലിനി സനിൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പച്ചക്കറി കൃഷിയും ആരംഭിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം.