
പാരിപ്പള്ളി: ദേശീയപാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. ഇത്തിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരൻ കൂരാപ്പള്ളി ലക്ഷ്മി ഭവനിൽ അരവിന്ദാക്ഷനാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെ ശീമാട്ടിയിൽ വച്ച് അരവിന്ദാക്ഷൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു മരണം. ഭാര്യ: ലീലാകുമാരി. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ. മരുമകൻ: ശിവസുദൻ. സഞ്ചയനം 14ന് രാവിലെ 7ന്.