raju
പുനലൂരിലെത്തിയ മന്ത്രി കെ. രാജു കല്ലടയാറിൻ്റെ തീരത്തെ സ്നാന ഘട്ടത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങളുടെ നിർമ്മാണ ജോലികൾ വിലയിരുത്തുന്നു.

പുനലൂർ: കല്ലടയാറിന് തീരത്തെ പുനലൂരിൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മാണം പുരോഗമിച്ചു വരുന്ന ടൂറിസം പദ്ധതികളുടെ നിർമ്മാണ ജോലികൾ മന്ത്രി കെ.രാജു വിലയിരുത്തി.സ്നാന ഘട്ടത്തോട് ചേർന്ന് 78 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മാണം പുരോഗമിക്കുന്ന വിവിധ പദ്ധതികളും പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് പുറകിലെ കല്ലടയാറിന്റെ തീരത്ത് 40 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മാണം നടന്നു വരുന്ന പൂന്തോട്ടം, ബോട്ട് യാർഡ്, സമീപത്തെ ബസ് ഡിപ്പോയിലെ പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടവും ടി.ബി. ജംഗ്ഷനിൽ സിവിൽ സപ്ലൈയുടെ നേതൃത്വത്തിൽ ന്യായവിലയ്ക്ക് ഭക്ഷണം നൽകുന്നതിന് ഹോട്ടൽ തുടങ്ങാനുള്ള സൗകര്യങ്ങളെ സംബന്ധിച്ചുമാണ് ഇന്നലെ മന്ത്രി നേരിട്ട് സന്ദർശനം നടത്തിയത്. ടൂറിസം, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.