ശ്രീലതയുടെ ശസ്ത്രക്രിയയ്ക്കായി തണൽ ചാരിറ്റബിൾ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ശ്രീലതയുടെ മകൾക്ക് കൈമാറുന്നു
കൊല്ലം: കുണ്ടറ, പെരുമ്പുഴ പാമ്പുറത്തു വീട്ടിൽ ശ്രീലതയുടെ ശസ്ത്രക്രിയയ്ക്കായി പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം തണൽ പ്രസിഡന്റ് ധനേഷ് ശ്രീലതയുടെ മകൾക്ക് കൈമാറി. തണൽ സെക്രട്ടറി ഷിബുകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അശോകകുമാർ, അബീഷ്, ഷീബ അബീഷ്, ഷൈൻ എന്നിവർ പങ്കെടുത്തു. തുടർചികിത്സയ്ക്കായി ഇനിയും ഭാരിച്ച തുക ഈ കുടുംബത്തിന് ആവശ്യമാണ്. സഹായിക്കാൻ താത്പര്യമുള്ള സുമനസുകൾ 9744549948 പെരുമ്പുഴ നമ്പറിൽ (ശ്രീലക്ഷ്മി) ബന്ധപ്പെടണം.