 
കൊട്ടിയം: ഗ്യാസ് സിലിണ്ടറുകളുമായി ആലുവയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി. കൊല്ലം ബൈപാസ് റോഡിൽ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ബൈപാസിലൂടെ വന്ന ലോറി എതിരെ വന്ന കാറിലിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മൈലാപ്പൂര് റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് വഴിയൊരുക്കിയത്. എതിരെ വന്ന കാർ ശ്രദ്ധയില്ലാതെ മൈലാപ്പൂര് റോഡിലേക്ക് വളയുകയായിരുന്നു. കടയുടെ ജനറേറ്ററടക്കം ഇരുന്ന ഭാഗത്തേയ്ക്കാണ് ഗ്യാസ് സിലിണ്ടറുമായി ലോറി ഇടിച്ചു കയറിയത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.