prathi
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ

അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു . അഞ്ചൽ തടിക്കാട് കൊട്ടുമല ചരുവിള വീട്ടിൽ വിഷ്ണു(27)​, ഇളമാട്‌ അമ്പലമുക്ക് മൂകുളുവിള വീട്ടിൽ ദിലീപ് (23)​എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.പെൺ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ ആണ് പീഡന വിവരം പുറത്തറിയുന്നത്.

അറസ്റ്റ് ചെയ്ത രണ്ടുപേർക്കുമേതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.