jwala
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹ്യൂമൺ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫാറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രധിഷേധ ജ്വാല അർ. രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ലോകമനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഹ്യൂമൺ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫാറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധിഷേധ ജ്വാല നടത്തി. അർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറയിൽ നടന്ന യോഗത്തിൽ മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷത വഹിച്ചു. രാജീവ് കണ്ടല്ലൂർ, അഡ്വ. കെ.പി. മുഹമ്മദ് കുഞ്ഞ്, സെവന്തകുമാരി, മുനമ്പത്ത് ഷിഹാബ്, ഷാനവാസ്, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.