
ഓയൂർ: വെളിയം പെട്രോൾ പമ്പിന് സമീപം റോഡിൽ ഇറക്കിയിട്ടിരുന്ന മെറ്റിൽ കൂനയിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. നെല്ലിപ്പറമ്പ് വേലൻകോണത്ത് വിളയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ത്യാഗരാജൻ- അജിത ദമ്പതികളുടെ മകൻ അഖിലാണ് (25, അപ്പു) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. വീട്ടിൽ നിന്ന് വെളിയത്തെ പെട്രോൾ പമ്പിലേയ്ക്ക് പോവുകയായിരുന്നു. സാരമായി പരിക്കേറ്റ അഖിലിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കിറ്റെക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. വിവാഹാലോചനകളുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുൻപാണ് നാട്ടിലെത്തിയത്. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: അശ്വതി.