c

കൊല്ലം: ജില്ലയിൽ ഇന്നലെ 354 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 447 പേർ കൊവിഡ് മുക്തരായി. വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലുപേർക്കും സമ്പർക്കത്തിലൂടെ 347 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഒരാൾക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ചവരിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടും.

കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73), കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇഖ്ബാൽ (63) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളിൽ പുനലൂരിലും ഗ്രാമപഞ്ചായത്തുകളിൽ വെളിനല്ലൂർ, മൈനാഗപ്പള്ളി, ചിതറ, തൃക്കരുവ, നെടുവത്തൂർ, കുളക്കട, പട്ടാഴി, പെരിനാട്, ശാസ്താംകോട്ട ഭാഗങ്ങളിലുമാണ് രോഗബാധിതർ കൂടുതലുള്ളത്.