c
നെടുമൺകാവ് രാധാകൃഷ്ണൻ എന്ന ശിൽപ്പി ഡൽഹിയിലെ കർഷക സമരത്തെ ആസ്പദമാക്കി ഒരുക്കിയ ശിൽപ്പം

കൊട്ടാരക്കര: ആനുകാലിക പ്രശ്നങ്ങൾ മനസിൽ ആവാഹിച്ച് ശിൽപ്പങ്ങൾക്ക് ജന്മം നൽകാറുള്ള നെടുമൺകാവ് രാധാകൃഷ്ണൻ എന്ന കലാകാരൻ ഡൽഹിയിലെ കർഷക സമരത്തെ ആസ്പദമാക്കി ദാരുശിൽപ്പം ഒരുക്കി. തലമുറകൾക്ക് അന്നമൊരുക്കിവന്നിരുന്ന കർഷകന് ഇനി അന്നത്തിനായി കാത്തുനിൽക്കേണ്ടിവരുമോ എന്ന അടിക്കുറിപ്പോടെ ഒരുക്കിയ ശിൽപ്പം ഏറെ ജനശ്രദ്ധ ആകർഷിക്കുന്നു. കയ്യിൽ ഭിക്ഷാപാത്രവുമായി തന്റെ ഏറ്റവും വലിയ ആയുധമായ കലപ്പ നിലത്തുവച്ച് ഒട്ടിയ വയറുമായി അന്നത്തിനായി കാത്തിരിക്കുന്ന കാഴ്ചയാണ് ആരെയും ചിന്തിപ്പിക്കുന്നത്.മുൻപും നെടുമൺകാവ് രാധാകൃഷ്ണൻ അനേകം ശിൽപ്പങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. കൊവിഡ് രോഗത്തിന്റെ ഭീകരത വ്യക്തമാക്കി രാധാഷ്ണൻ ഒരുക്കിയ ശിൽപ്പം ഏറെ ശ്രദ്ധേയമായിരുന്നു.