
കൊട്ടിയം: റോഡിലൂടെ നടന്നുപോകുകയായിരുന്ന പ്ളസ് ടു വിദ്യാർത്ഥിനിയുടെ സമീപം ബൈക്ക് നിറുത്തി അശ്ലീല പ്രദർശനം നടത്തിയ യുവ എൻജിനീയറെ പോക്സോ വകുപ്പ് ചുമത്തി കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള മുള്ളുവിള അയണി വീട്ടിൽ റിയാസാണ് (40) പിടിയിലായത്. ഭയന്നുവിറച്ച പെൺകുട്ടി റോഡരികിലുള്ള സമീപത്തെ വീട്ടിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
പള്ളിമൺ പുലിയില ആശാമുക്കിൽ വച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം. പ്രദേശത്തെ സിസി ടിവി ദൃശ്യം പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.