c

തൊടിയൂർ: കൊവിഡ് രൂക്ഷമായി തുടരവേ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അയയുന്നു. തുടക്കത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചിരുന്നത്. മാസ്ക് ധരിക്കാത്തവരെ കണ്ടാൽ കൈയൊടെ പിടികൂടി പിഴ ഈടാക്കുന്നതും പതിവായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെയല്ല. മാസ്ക് ധരിക്കാതെ നിരത്തുകളിലിറങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. മൂക്കും വായും മറയ്ക്കാതെ മാസ്ക് താടിയിൽ വെയ്ക്കുന്നവരാണ് നല്ലൊരു വിഭാഗവും. കൊവിഡ് മാനദണ്ഡം പാലിക്കുന്ന കാര്യത്തിൽ നേരത്തേ പുലർത്തിയ ജാഗ്രതയിൽ അയവുവന്നിട്ടുണ്ട്. ഇത് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കും. കടകമ്പോളങ്ങളിൽ ഉൾപ്പടെ കൊവിഡ് നിയന്ത്രണം ലംഘിച്ച് ആളുകൾ കൂട്ടംകൂടുന്നതും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടായ ആൾക്കൂട്ടവും തിരിച്ചടിയാവുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആശങ്ക.