 
പാരിപ്പള്ളി: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. കാർ ഒാടിച്ചിരുന്നചാവക്കാട് മാനത്ത് പറമ്പിൽ നൗഷീറിനാണ് (23) പരിക്കേറ്റത്.
ഇന്നലെ രാവിലെ പാരിപ്പള്ളി മുക്കടയിലാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കാർ മുക്കടയിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റയാളെ നാട്ടുകാരും പാരിപ്പള്ളി പൊലീസും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
 അപകടമേഖല
വർക്കലയിലേക്ക് തിരിയുന്ന ദേശീയപാതയുടെ ഭാഗമായ മുക്കടയിൽ അപകട മരണങ്ങൾ തുടർക്കഥയായതിനെ തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഡിവൈഡർ സ്ഥാപിച്ചത്. തുടർന്ന് ഡിവൈഡറിൽ വാഹനമിടിച്ച് ഉണ്ടാകുന്ന അപകങ്ങൾ പതിവായിരുന്നു. ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.