
കുന്നത്തൂർ: പടിഞ്ഞാറ് വേളൂരേത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, പ്രസന്നകുമാരി, ഓമനക്കുട്ടൻപിള്ള, ഗിരിജകുമാരി. മരുമക്കൾ: ജയന്തി, സിനു, ബി. ഹരികുമാർ, കൃപകുമാരി, ദിലീപ്.