 
കൊല്ലം: നഗരത്തിൽ അനുദിനം പെരുകുന്ന തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ മുന്നിട്ടിറങ്ങി അധികൃതർ. കൊല്ലം ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് നഗരത്തിൽ എ ബി.സി പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി ആശ്രാമം മൈതാനത്താണ് പദ്ധതിയുടെ ആരംഭം. ഇന്നലെ ആക്രമണകാരികളായ 12 ഓളം നായ്ക്കളെ ഇവിടെ നിന്ന് പിടികൂടി.
കഴിഞ്ഞ നവംബർ 6ന് ജില്ലയിൽ ആരംഭിച്ച തെരുവുനായ വന്ധ്യംകരണ ശസ്ത്രക്രിയാ പരിപാടി കൊല്ലം നഗരത്തിലേക്കെത്തിയിരുന്നില്ല. കൊല്ലം കോർപ്പറേഷന്റെ എ.ബി.സി പദ്ധതിയും തുടങ്ങിയില്ല. ഇതിനിടെ ആശ്രാമം മൈതാനത്ത് പ്രഭാത സവാരിക്കാരെയും കുട്ടികളേയും തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര നടപടി.
 എ.ബി.സി പദ്ധതിയുടെ ഭാഗമായി പിടികൂടുന്ന നായ്ക്കൾക്ക് ജനന നിയന്ത്രണ ശസ്ത്രക്രിയകൾ നടത്താൻ താത്കാലിക ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഡോ.ഡി. ഷൈൻകുമാർ
ജില്ലാ എ.ബി.സി കോ ഓർഡിനേറ്റർ
 നായ്ക്കളെ തെരുവീഥിയിലും മൈതാനത്തും ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും
ഡോ. ഡി. നിഷ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ