sndp
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെയും എറണാകുളം മുക്തി ഭവൻ കൗൺസലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു .സെക്രട്ടറി കെ. വിജയകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ. നടരാജൻ, വി. പ്രശാന്ത്, ആർ. ഗാന്ധി, പി.ആർ. സജീവ്, ആർ. അനിൽകുമാർ, കെ. ചിത്രാംഗദൻ, വനിതാസംഘം സെക്രട്ടറി ബീനാ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. ഡോ,. ശരത് ചന്ദ്രൻ ക്ലാസ് നയിച്ചു.