 
കൊല്ലം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ അനാഥാലയങ്ങൾ സംരക്ഷിക്കാൻ ബോധവത്കരണവുമായി കാസർകോഡ് മുതൽ കന്യാകുമാരി വരെ സൈക്കിൾ യാത്ര സംഘടിപ്പിച്ച് എ.ആർ.സി റൈഡേഴ്സ് ക്ലബ്. മലപ്പുറം സ്വദേശികളും ക്ളബ് അംഗങ്ങളുമായ വിക്കേപ്പടി കാവോടൻ വീട്ടിൽ ജുനെദ് മുഹമ്മദ്, മമ്പുറം സ്വദേശി ഹാനി സബ്ഹാൻ എന്നിവരാണ് സൈക്കിളിൽ കറങ്ങി ബോധവത്കരണം നടത്തുന്നത്. ഈ മാസം രണ്ടിന് യാത്ര ആരംഭിച്ച യുവാക്കൾ നാളെ കന്യാകുമാരിയിൽ എത്തിച്ചേരും. കൊല്ലത്ത് എത്തിയ യുവാക്കൾക്ക് എ.ആർ.സി പ്രസിഡന്റ് മുഹമ്മദ് ജാബിർ, സെക്രട്ടറി സുഹൈൽ, ട്രഷറർ സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.