lionsclub
ഓയൂർ ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ റോഡുവിള ജംഗ്ഷനിൽ സ്ഥാപിച്ചകോൺവെക്സ മിറർ ഉദ്ഘാടനം പി. ശിവകുമാർ നിർവഹിക്കുന്നു

ഓയൂർ: ഓയൂർ ടൗൺ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ റോഡുവിള ജംഗ്ഷനിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. ക്ലബ് പ്രസിഡന്റ് കെ.ഗുലാബ്ഖാന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പി. ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രസാദ് അമ്പാടി, കെ.മണി,​ ക്ലബ് സെക്രട്ടറി നാസിമുദ്ദീൻഎന്നിവർ സംസാരിച്ചു. ക്ലബ് ഭാരവാഹികളായ,ഗോപകുമാരൻ പിള്ള, കേണൽ ഷറഫുദ്ദീൻ ജഹ്ബർ,വിജയകുമാരൻ പിള്ള, പി.കെ. രാമചന്ദ്രൻ ,ഡോ.രവീന്ദ്രലാൽ ,സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.