 
മയ്യനാട്: ശുചീകരണ ജീവനക്കാരെ റെയിൽവേ പിൻവലിച്ചതിനെ തുടർന്ന് വൃത്തിഹീനമായ മയ്യനാട് റെയിൽവേ സ്റ്റേഷനും പരിസരവും മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ശുചീകരിച്ചു. സൗന്ദര്യവത്കരണത്തിന് തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ പുരസ്കാരം നേടിയ സ്റ്റേഷനാണ് മയ്യനാട്. സിഗ്നൽ പരിഷ്കരണം മൂലം ജീവനക്കാരെ പിൻവലിച്ച് മാലിന്യം കുന്നുകൂടിയ സാഹചര്യത്തിലാണ് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ ഇടപെട്ട് ശുചീകരണം നടത്താൻ തീരുമാനിച്ചത്.
ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ. നജിമുദ്ദീൻ, റോജി രവീന്ദ്രൻ, ലാജി വിജയൻ, ഡി. സ്റ്റാലിൻ കുമാർ, അഖിലേഷ്, അമൽ, സച്ചിൻദാസ്, പ്രമോദ്, സരൾ കൃഷ്ണ, ആർദ്ര തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.