photo
വില്ലേജ് ഓഫീസർ പിടിച്ചെടുത്ത ഗ്രാവൽ നിറച്ച ലോറികൾ

കരുനാഗപ്പള്ളി : അനധികൃതമായി ഗ്രാവൽ കയറ്റിക്കൊണ്ട് വന്ന ലോറികൾ റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പിന്റെ മറവിൽ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിലം നികത്ത് തകൃതിയായി നടക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ മുതൽ ഉദ്യോഗസ്ഥർ ചിലയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. അങ്ങനെയാണ് 3 ടിപ്പർ ലോറികളിൽ കൊണ്ട് വന്ന ഗ്രാവൽ ലോറി ഉൾപ്പടെ കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത ലോറി ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.