ktarakara
kotarakara

കൊട്ടാരക്കര: മൈലം പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കോട്ടാത്തല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം പരിമിതികളിൽ വീർപ്പുമുട്ടുന്നു.ആവശ്യത്തിന് ഡോക്ടർമാരുടെ സേവനമോ, രോഗികളെകൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമോ ഇവിടെയില്ല.

പാർക്കിംഗ് സൗകര്യമില്ല

രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്താനോ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനോ കഴിയുന്നില്ല. കൊറോണ പരിശോധന ഉള്ള ദിവസങ്ങളിൽ രോഗികളെയോ രോഗലക്ഷണമുള്ളവരെയോ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടിലാക്കുന്നു.

ഒരു ഡോക്ടർ മാത്രം

200ൽപരം രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുൻപ് രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണുളളത്.

തൊഴിലാളികളും നിർദ്ധനരുമായ ആളുകൾക്ക് ഏറെ ആശ്വാസമായ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സാ സൗകര്യം കൂടി ഏർപ്പെടുത്തണം.അതുപോലെ പാർക്കിംഗ് സൗകര്യവും കൂടുതൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കണം.

കലയപുരം മോനച്ചൻ

കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ വൈസ് ചെയർമാൻ