ഓയൂർ: ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായി കെ. എസ്. ടി. എ ജില്ലാ കമ്മിറ്റി വെളിനല്ലൂർ ഗവ. എൽ. പി. എസിലെ വിദ്യാർത്ഥിക്ക് ടെലിവിഷൻ നൽകി. ജില്ലാ സെക്രട്ടറി ജി. ഹരികുമാർ രക്ഷിതാക്കൾക്ക് ടിവി കൈമാറി. കെ. എസ്. ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം. മനേഷ്, എസ്. ലതികുമാരി, വെളിയം ഉപ ജില്ലാ സെക്രട്ടറി ബി. ഒ. ശ്രീകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ജി. അമ്പിളി എന്നിവർ പങ്കെടുത്തു.