കൊല്ലം: തെക്കേവിള കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എ.ഡി.എസ് വാർഷികാഘോഷവും സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനവും നടന്നു. ഇരവിപുരം ഗ്രീഷ്മം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു അജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതശ്രീ അഗ്രോ ഇൻഡസ്ട്രിയൽ ചാരിറ്റബിൽ ട്രസ്റ്റും തെക്കേവിള കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന മുറ്റത്തൊരു കൃഷിത്തോട്ടം പദ്ധതിയുടെ അവതരണം ഹരിതശ്രീ അഗ്രോ ഇൻഡസ്ട്രിയൽ ചാരിറ്റബിൽ ട്രസ്റ്റ് സെക്രട്ടറി പി. പ്രദീപ് നിർവഹിച്ചു. കോർപ്പറേഷൻ സി.ഡി.എസ് പ്രസിഡന്റ് സിന്ധു വിജയൻ സി.ഡി പ്രകാശനം ചെയ്തു.
തെക്കേവിള ഡിവിഷൻ കൗൺസിലർ സന്ധ്യാ ബൈജു, ഹരിതശ്രീ അഗ്രോ ഇൻഡസ്ട്രിയൽ ചാരിറ്റബിൽ ട്രസ്റ്റ് പ്രസിഡന്റ് എ. പുഷ്പരാജൻ തുടങ്ങിയവർ സംസാരിച്ചു. തെക്കേവിള കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സുനിത സതീഷ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷംലാസ് നന്ദിയും പറഞ്ഞു.