പത്തനാപുരം: ത്രിവേണി സൂപ്പർ മാർക്കറ്റ് അടച്ചു പൂട്ടാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. പത്തനാപുരത്ത് സി.ഐ.ടി.യുവിന്റെ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് വിപണന കേന്ദ്രങ്ങൾക്ക് വേണ്ടി ജനകീയ സ്ഥാപനങ്ങളെ തകർക്കാനാണ് കൺസ്യൂമർ ഫെഡ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും പത്തനാപുരത്തെ ത്രിവേണി സൂപ്പർമാർക്കറ്റ് നിലനിറുത്താനായി പൊതു ജനങ്ങളുടെ സഹകരണത്തോടെ സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ജയമോഹൻ പറഞ്ഞു. കൺസ്യൂമർ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സജിമോൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എൻ. ജഗദീശൻ ,
സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, ജി. ബിജുകുമാർ, എസ്. ഹരീഷ് എന്നിവർ പ്രസംഗിച്ചു.