 
കൊല്ലം : ക്ലാപ്പനയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ക്ലാപ്പന ആനന്ദന്റെ സ്മരണാർത്ഥം രശ്മി ഹാപ്പി ഹോമിന്റെ ഭവനരഹിതർക്കുള്ള സൗജന്യ ഭവന പദ്ധതിയായ രശ്മി ആനന്ദ ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ തണ്ടളത്ത് ജുമൈലത്താണ് വീടിന് അർഹയായത്. കേരള സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്‌സൺ സൂസൻ കോടി,കാപ്പെക്‌സ് ചെയർമാൻ പി. ആർ. വസന്തൻ, കൊല്ലം ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് സി. രാധാമണി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. മജീദ്,ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ. രാജപ്പൻ, എസ്. എം.ഇഖ്ബാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധാകരൻ, ബി. ജെ. പി മണ്ഡലം പ്രസിഡന്റ് രണജിത്ത്, സി. പി. ഐ മണ്ഡലം ഭാരവാഹികളായ സുരേഷ് താനുവേലി, ചിറ്റേഴത് രാധാകൃഷണൻ, സി. പി. എം മണ്ഡലം ഭാരവാഹികളായ ക്ലാപ്പന സുരേഷ്, വിജയകൃഷ്ണൻ, ആർ.എസ്.പി. നേതാവ് ക്ലാപ്പന ഷിബു, ക്ലാപ്പന മുസ്ലിം ജമാഅത്ത് ഭാരവാഹികൾ, ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ, ഹാപ്പി ഹോം എം.ഡി രവീന്ദ്രൻ രശ്മി , ക്ലാപ്പന ആനന്ദന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.