 
കൊല്ലം: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കർഷകരുടെ നട്ടെല്ലൊടിക്കുന്ന കരിനിയമങ്ങൾ നടപ്പിലാക്കി രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനെതിരെയുള്ള കർഷകരുടെ സമരം ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കാഞ്ഞിരവിള ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ മുനമ്പത്ത് ഷിഹാബ്, ദിനേശ് മംഗലശേരി, കയ്യാലത്തറ ഹരിദാസ്, ആർ. രാജ്മോഹൻ, പള്ളിമൺ ശരത്, വല്യത്ത് റഷീദ്, തടിക്കാട് അശോകൻ, അലക്സാണ്ടർ, കണ്ടച്ചിറ യേശുദാസ്, ചന്ദ്രൻപിള്ള, ജലജ പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.