 
കൊല്ലം: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ ഏഴാമത് കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് നിലയ്ക്കലേത്ത് രവീന്ദ്രൻ നായരുടെ 'ശരി, പിന്നെ കാണാം' എന്ന കഥാസമാഹാരം അർഹമായി. ചട്ടമ്പിസ്വാമികളുടെ ജീവതദർശനത്തെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന കൃതിയുടെ പേരിൽ ഗ്രന്ഥകാരൻ ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്കാരം.
ചെങ്ങന്നൂർ താലൂക്കിൽ കോടകുളഞ്ഞിക്കരോട് സ്വദേശിയായ നിലയ്ക്കലേത്ത് രവീന്ദ്രൻ നായർ ഭിലായിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമദം മാസികയുടെ പത്രാധിപരാണ്.
11,111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്ന പുരസ്കാരം കാഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞ സമാപനദിനമായ 27ന് വൈകിട്ട് യജ്ഞാചാര്യൻ ഗോപീമോഹനൻ സമ്മാനിക്കും.