 
കൊല്ലം: കാരംകോട് വിമലാ സെൻട്രൽ സ്കൂളിൽ വെർച്വൽ കിഡ്സ് ഫെസ്റ്റ് 2020 സംഘടിപ്പിച്ചു. ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റും സ്റ്റാർ സിംഗർ ഫെയിമുമായ ജാനകി എം. നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിള അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടോം മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ. നിഷ ഹണി തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ജെ. ജോൺ സ്വാഗതവും വിമല കിംഗ്ഡം ഒഫ് കിഡ്സ് ബിതികഡിഗാൽ നന്ദിയും പറഞ്ഞു.