sarath-27
ശരത്

പത്തനാപുരം: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പിറവന്തൂർ ചീവോട് സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൻ ശരത്താണ് (27) മരിച്ചത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ശരത്തിനെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെയാണ് മരിച്ചത്. സച്ചുവാണ് മാതാവ്.