c
തേ​വ​ള്ളി ഗ​വൺ​മെന്റ് മോ​ഡൽ ബോ​യ്‌​സ് എ​ച്ച്.എ​സ്.എ​സിൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള കൊ​ല്ലം കോർ​പ്പ​റേ​ഷൻ വോ​ട്ടെ​ണ്ണൽ കേ​ന്ദ്ര​ത്തിൽ ട്ര​യൽ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥർ

9 മണിയോടെ ആദ്യഫലങ്ങൾ, പ്രതീക്ഷയോടെ മുന്നണികൾ

കൊല്ലം: വോട്ടെണ്ണലിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലയിൽ പൂർത്തിയായി. നാളെ രാവിലെ എട്ടുമുതൽ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനങ്ങൾ ഒൻപതു മണിയോടെ ലഭ്യമായിത്തുടങ്ങും. രണ്ട് മണിക്ക് മുൻപുതന്നെ ജില്ലയിലെ മുഴുവൻ ഫലങ്ങളും അറിയാൻ കഴിയുന്ന തരത്തിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഏജൻസികളും വകുപ്പുകളും സംയുക്തമായി സജ്ജമാക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, കേസ്വാൻ, കെൽട്രോൺ, ബി.എസ്.എൻ.എൽ, ഐ.ടി മിഷൻ, ഐ.കെ.എം, ജില്ലാ റവന്യൂ ഐ.ടി ടീം എന്നിവരുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്.

ലീഡ് വിവരങ്ങൾ ട്രെൻഡിലൂടെ അറിയാം

ട്രെൻഡ് എന്ന സോഫ്ട്‌വെയർ സംവിധാനത്തിലൂടെയാണ് വോട്ടിംഗ് മെഷീനിൽ നിന്നുള്ള കണക്കുകൾ അപ്‌ലോഡ് ചെയ്യുക. കേരള സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്‌വർക്കാണ് (കെസ്വാൻ) വോട്ടെണ്ണലിനുള്ള സുരക്ഷിത നെറ്റ്‌വർക്ക് സംവിധാനം ഒരുക്കുന്നത്. ബി. എസ്.എൻ.എൽ ഹൈസ്പീഡ് ലീസ്ഡ് ഇന്റർനെറ്റ് ലൈൻ ഒരുക്കി സഹായിക്കും. ഓരോ കൗണ്ടിംഗ് സെന്ററിലും അഞ്ച് ലാപ്പ്‌ടോപ്പ്, രണ്ട് പ്രിന്റർ, യു.പി.എസ് എന്നിവ അടങ്ങിയ സംവിധാനങ്ങൾ കെൽട്രോണിന്റെ സഹായത്തോടെ ബ്ലോക്ക്, മുനിസിപ്പൽ, കോർപ്പറേഷൻ സെക്രട്ടറിമാർ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭിക്കാൻ കെ.എസ്.ഇ.ബി.യിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

16 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലി​നാ​യി​ ​ജി​ല്ല​യി​ലെ​ 16​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​പൂ​ർ​ണ​സ​ജ്ജ​മാ​യി.​ ജില്ലാ പഞ്ചായത്ത് പോസ്റ്റൽ വോട്ടുകൾ കളക്‌ടറേറ്റ് ഹാളിൽ എണ്ണും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡാറ്റാ അപ്‌ലോഡ് സെന്ററുകൾ മുഴുവൻ സമയവും പ്രവർത്തിക്കും.വോട്ടെണ്ണലിന്റെ വിവരങ്ങൾ തത്സമയം ഐ.ടി മിഷൻ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ സർവറിൽ നിന്ന് ഓൺലൈൻ വെബ്‌സൈറ്റിലേക്കെത്തും.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നത് നിരീക്ഷിക്കാൻ ജില്ലാതലത്തിൽ മോണിറ്ററിംഗ് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ