 
ഓയൂർ: കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന സമിതി അംഗം എം.കെ.തോമസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എസ്.സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് കൗൺസിലർ സുരേന്ദ്രൻ കടയ്ക്കോട്, എസ്.വിജയകുമാരി, എം.സൈനുലബ്ദീൻ, കുടവട്ടൂർ വിശ്വൻ, എസ്.രതീഷ്, ടി. ചന്ദ്രബാബുഎന്നിവർ സംസാരിച്ചു.