photo
വേണാട് സഹോദയ സർഗോത്സവ് 2020 ഓൺലൈൻ കലോത്സവം തേവലക്കര സ്ട്രാറ്റ് ഫോഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വേണാട് സഹോദയ സർഗോത്സവ് 2020 ഓൺലൈൻ കലോത്സവം തേവലക്കര സ്ട്രാറ്റ് ഫോഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഡോ.കെ.കെ.ഷാജഹാൻ, പാട്രേൺ ഡോ. വി.കെ. ജയകുമാർ, സെക്രട്ടറി പി.എസ്. സരള കുമാരി, ട്രഷറർ സ്മിത തോംസൺ, സ്ട്രാറ്റ്ഫോഡ് സ്കൂൾ ചെയർമാൻ അസീസ് കളീലിൽ, സിനിമ താരം അമ്പിളി ദേവി, ജനറൽ കൺവീനർ കെ.ഹരി, സ്ട്രാറ്റ്ഫോഡ് സ്കൂൾ മാനേജർ അബ്ബാസ് കളീലിൽ, പ്രിൻസിപ്പൽ ബിജി വിനായക തുടങ്ങിയവർ പ്രസംഗിച്ചു. 16 , 17 തീയതികളിൽ ജില്ലയിലെ ഏഴ് സ്കൂ ളുകളിൽ പ്രത്യേകം തയാറാക്കിയ വേദികളിൽ ഓൺലൈനിലൂടെ 31 ഇനങ്ങളിലായി 1200 ഓളം കുട്ടികൾ തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിക്കും. 19ന് സമാപന സമ്മേളനം തഴുത്തല നാഷണൽ സ്കൂളിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.