
ശൂരനാട്: കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് മുൻ ഡയറക്ടറും തെക്കേമുറി ക്ഷീരസംഘം മുൻ പ്രസിഡന്റുമായിരുന്ന ശൂരനാട് വടക്ക് തെക്കേമുറിയിൽ കിണറുവിള വീട്ടിൽ പി. തങ്കച്ചൻ (75) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സ്മിത (സൗദി), സിമി, രഞ്ജിത്ത് (സൗദി). മരുമക്കൾ: റെജി (സൗദി), ഫാ. പി.ടി. നൈനാൻ, ഡോ. അനീഷ രഞ്ജിത്ത് (സൗദി).