 
ചടയമംഗലം : നിലമേൽ തട്ടാമല പാലത്തറ നഗറിൽ ഹാപ്പി ഡെയിലിൽ ഷാജഹാനെ(51) 13 ലിറ്റർ വിദേശ മദ്യവുമായി ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വാടകയ്ക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നാണ് 13 ലിറ്റർ വിദേശമദ്യം ചടയമംഗലം പൊലീസ് കണ്ടെടുത്തത്.