 
കൊല്ലം: നഗരസഭയിലെ സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നെഞ്ചിടിപ്പിന് ഇന്ന് വിരാമമാകും. അടുത്ത അഞ്ച് വർഷക്കാലം നഗരം ആര് ഭരിക്കുമെന്ന ജനങ്ങളുടെ ആകാംഷയ്ക്കും ഇന്ന് ഉത്തരം കിട്ടും.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 32 മുതൽ 36 സീറ്റുകൾ വരെ നേടി നഗരഭരണം നിലനിറുത്തുമെന്നാണ് എൽ.ഡി.എഫിന്റെ ആവകാശവാദം. 30 മുതൽ 34 സീറ്റുകൾ വരെ നേടി നഗരസഭയിലെ 20 വർഷം നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കുറഞ്ഞത് 28 സീറ്റെങ്കിലും നേടി നഗരഭരണം കൈപ്പിടിയിലാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
മുൻ വർഷങ്ങളേക്കാൾ വാശിയേറിയ പോരാട്ടമാണ് ഇത്തവണ നടന്നത്. ഭൂരിഭാഗം ഡിവിഷനുകളിലും ത്രികോണ മത്സരമായിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കൾക്ക് പോലും വിജയം എങ്ങനെയാവുമെന്ന് തീർത്ത് പറയാൻ കഴിഞ്ഞിരുന്നില്ല.
കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കണക്കുകൾ
ആകെ ഡിവിഷനുകൾ: 55
ഇത്തവണ
ആകെ വോട്ടർമാർ: 3,06,365
വോട്ട് ചെയ്തവർ: 2,02,404
പോളിംഗ് ശതമാനം: 66.07
സ്ഥാനാർത്ഥികൾ: 231
സ്ത്രീകൾ: 115
പുരുഷന്മാർ: 116
 19 ടേബിളുകൾ, 3 റൗണ്ട്
19 ടേബിളുകളിലായാണ് നഗരത്തിലെ വോട്ടെണ്ണൽ. ആദ്യ രണ്ട് റൗണ്ടുകളിലും പത്ത് വീതം ഡിവിഷനുകളിലെ വോട്ടുകൾ ഒരുമിച്ചെണ്ണും. മൂന്നാം റൗണ്ടിലാകും ശേഷിക്കുന്ന ഡിവിഷനുകളിലേത് എണ്ണുക. രാവിലെ 9 മണിയോടെ ആദ്യ 20 ഡിവിഷനുകളിലെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
2015ലെ തിരഞ്ഞെടുപ്പ് ഫലം
എൽ.ഡി.എഫ്: 36
യു.ഡി.എഫ്: 16
ബി.ജെ.പി: 2
എസ്.ഡി.പി.ഐ: 1
എൽ.ഡി.എഫ്
1.ആക്കോലിൽ
2.ആലാട്ട്കാവ്
3. അമ്മൻനട
4.അറുന്നൂറ്റിമംഗലം
5. ആശ്രാമം
6. അയത്തിൽ
7. ഭരണിക്കാവ്
8. കോളേജ്
9. കച്ചേരി
10 ഇരവിപുരം
11. കടപ്പാക്കട
12. കടവൂർ
13. കൈക്കുളങ്ങര
14. കല്ലുംതാഴം
15. കന്നിമേൽ
16. കരിക്കോട്
17. കാവനാട്
18. കയ്യാലയ്ക്കൽ
19. കൊല്ലൂർവിള
20. കുരീപ്പുഴ വെസ്റ്റ്
21. മണക്കാട്
22. മങ്ങാട്
23. മീനത്തുചേരി
24. മുളങ്കാടകം
25. മുണ്ടയ്ക്കൽ
26. പാൽക്കുളങ്ങര
27. പള്ളിത്തോട്ടം
28. പട്ടത്താനം
29. പുന്തലത്താഴം
30 തെക്കേവിള
31 തെക്കുംഭാഗം
32. ഉളിയക്കോവിൽ
33 ഉളിയക്കോവിൽ ഈസ്റ്റ്
34 വടക്കുംഭാഗം
35 വാളത്തുംഗൽ
36.വള്ളിക്കീഴ്
യു.ഡി.എഫ്
1.അഞ്ചാലുംമൂട്
2.കന്റോൺമെന്റ്
3. കിളികൊല്ലൂർ
4. കോയിക്കൽ
5. കുരീപ്പുഴ
6. മരുത്തടി
7. മതിലിൽ
8. നീരാവിൽ
9. പാലത്തറ
10. പള്ളിമുക്ക്
11. പോർട്ട്
12. ശക്തികുളങ്ങര
13. താമരക്കുളം
14. തങ്കശേരി
15. ഉദയമാർത്താണ്ഡപുരം
16 വടക്കേവിള
ബി.ജെ.പി
1. തേവള്ളി
2. തിരുമുല്ലവാരം
എസ്.ഡി.പി.ഐ
1. ചാത്തിനാംകുളം