 
കൊല്ലം: ഓരോ ദിവസവും മോദി ഭരണം നാടിന് ശാപമാകുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ദിവസവും നേരം പുലരുമ്പോൾ ഇരുട്ടടി പോലെ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വർദ്ധിപ്പിക്കുന്നു. അംബാനിക്കും അദാനിക്കും അടിമപ്പെടുകയാണ് പ്രധാനമന്ത്രി. മോദിയെ അധികാരത്തിലേറ്റുവാൻ സഹായിച്ച കോർപ്പറേറ്റുകൾക്ക് ചെയ്യുന്ന സഹായമാണിതെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
കോൺഗ്രസ് നേതാക്കളായ സൂരജ് രവി, എസ്. വിപിനചന്ദ്രൻ, കൃഷ്ണവേണി ശർമ്മ, എസ്. ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, ആർ. രമണൻ, ആർ. രാജ്‌മോഹൻ, ബിജു ലൂക്കോസ്, ഡി. ഗീതാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.