sndp
എസ്.എൻ.ഡി.പി യോഗം പിറവന്തൂർ പടിഞ്ഞാറ് 458-ാം നമ്പർ ശാഖയിൽ പുതുതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം പത്തനാപുരം യൂണിയൻ സെക്രട്ടറി ബി.ബിജു നിർവഹിക്കുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ പിറവന്തൂർ മേഖലയിൽ ഉൾപ്പെട്ട പിറവന്തൂർ പടിഞ്ഞാറ് 458-ാം നമ്പർ ശാഖയിൽ വിശേഷാൽ പൊതുയോഗവും ടോയ്‌ലറ്റ് ബ്ലോക്ക് സമർപ്പണവും നടന്നു. പൊതുയോഗം ഉദ്ഘാടനവും പുതിയതായി പണികഴിപ്പിച്ച ടോയ്‌ലറ്റ് ബ്ലോക്ക് സമർപ്പണവും യൂണിയൻ സെക്രട്ടറി ബി. ബിജു നിർവഹിച്ചു.ശാഖ പ്രസിഡന്റ് പി. കെ. ദേവരാജൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർവി.ജെ ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും സൈബർ സേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ, യൂണിയൻ വനിതാസംഘം കേന്ദ്രസമിതി അംഗം ദീപ ജയൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് സിന്ധു രാജീവ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സൈജു അർജ്ജുനൻ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് എൻ.രത്നാകരൻ കൃതജ്ഞതയും പറഞ്ഞു.