
കൊല്ലം: അഞ്ച് വർഷം മുമ്പ് ഇടതുതരംഗം ആഞ്ഞുവീശിയപ്പോൾ 22 പേരുമായാണ് 26 അംഗ ജില്ലാ പഞ്ചായത്തിൽ ഇടതു മുന്നണി അധികാരത്തിലെത്തിയത്. യു.ഡി.എഫിന് നാല് അംഗങ്ങളെ മാത്രമേ ജില്ലാ പഞ്ചായത്തിലെത്തിക്കാൻ കഴിഞ്ഞുള്ളൂ. കോൺഗ്രസിന്റെ മൂന്നംഗങ്ങളും ആർ.എസ്.പിയുടെ ഒരു പ്രതിനിധിയുമാണ് യു.ഡി.എഫിൽ നിന്ന് വിയജിച്ചത്. കഴിഞ്ഞ തവണത്തെ 22 സീറ്റുകളും നിലനിറുത്തുന്നതിനൊപ്പം നാല് സീറ്റുകൾ കൂടി നേടി സമ്പൂർണ ആധിപത്യം സ്ഥാപിക്കാനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. നാല് സിറ്റിംഗ് സീറ്റുകൾക്കൊപ്പം പത്ത് സീറ്റുകൾ കൂടി പിടിച്ചെടുത്ത് കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനാണ് യു.ഡി.എഫിന്റെ ശ്രമം. ഇത്തവണ ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി.
കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയ സീറ്റുകൾ (22)
കുലശേഖരപുരം, ഓച്ചിറ, തൊടിയൂർ, ശൂരനാട്, കുന്നത്തൂർ, നെടുവത്തൂർ, തലവൂർ, പത്തനാപുരം,കരവാളൂർ, അഞ്ചൽ, കുളത്തൂപ്പുഴ, ചിതറ, ചടയമംഗലം, വെളിനല്ലൂർ, വെളിയം, നെടുമ്പന, ഇത്തിക്കര, കല്ലുവാതുക്കൽ, മുഖത്തല, കൊറ്റങ്കര, കുണ്ടറ, പെരിനാട്
യു.ഡി.എഫ് നേടിയ സീറ്റുകൾ (4)
വെട്ടിക്കവല, ചവറ, കലയപുരം, തേവലക്കര