nyc
നാ​ഷണ​ലി​സ്റ്റ് യൂ​ത്ത് കോൺ​ഗ്ര​സ് (എൻ.വൈ.സി) ജി​ല്ലാ ക​മ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശരത് പവാർ ജന്മദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. കബീർഷാ ഉദ്ഘാടനം ചെയ്യുന്നു. ഉണ്ണി, ബിജു കരുവ, റോബിൻ, സ്വപ്ന എസ്. കുഴിത്തടത്തിൽ, ഷാനവാസ് സഫയർ എന്നിവർ സമീപം

കൊ​ല്ലം: എൻ.സി.പി ദേ​ശീ​യ അ​ദ്ധ്യ​ക്ഷൻ ശ​ര​ത്​ പ​വാറി​ന്റെ 80-ാം ജ​ന്മ​ദി​നാ​ഘോ​ഷം നാ​ഷണ​ലി​സ്റ്റ് യൂ​ത്ത് കോൺ​ഗ്ര​സ് (എൻ.വൈ.സി) ജി​ല്ലാ ക​മ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​ച ചവറയിൽ നിന്ന് ജി​ല്ലാ വൈസ് പ്ര​സി​ഡന്റ് ബി​ജു ക​രു​വ ന​യി​ച്ച ദീ​പ​ശി​ഖാ ​പ്ര​യാ​ണം ച​വ​റ എ.ഇ.ഒ എൽ. മി​നി ഫ്ളാഗ് ഓ​ഫ് ചെ​യ്​തു. സംസ്ഥാന - ജി​ല്ലാ താ​ര​ങ്ങൾ പ​ങ്കെ​ടു​ത്ത ഖോ​-​ഖോ സൗ​ഹൃ​ദ മ​ത്സ​ര​വും ഭി​ന്ന​ശേ​ഷി വി​ദ്യാർ​ത്ഥി​കൾ​ക്കുള്ള പ​ര​ച​ര​ക്ക് - പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണ​വും സംഘടിപ്പിച്ചു.

ചവറ ആർ.ബി.സിയിൽ നടന്ന സമാപന സമ്മേളനം എൻ.വൈ.സി ജി​ല്ലാ പ്ര​സി​ഡന്റ് അ​ഡ്വ. ക​ബീർ​ഷാ ഉ​ദ്​ഘാ​ട​നം ചെയ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡന്റ് ഉ​ണ്ണി അ​ദ്ധ്യ​ക്ഷ​ത​ വഹിച്ചു. ഭ​ക്ഷ്യ​ധാ​ന്യ കിറ്റുകളു​ടെ വി​ത​ര​ണം ജി​ല്ലാ ട്ര​ഷ​റർ ഷാ​ന​വാ​സ് സ​ഫ​യർ നിർ​വ​ഹി​ച്ചു. കാ​യി​ക രം​ഗ​ത്തെ സേ​വ​ന​ത്തി​ന് ന​ജീം, സ​ക്കീ​ന എ​ന്നി​വ​രെ ചടങ്ങിൽ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ബിൻ, അ​ജ​യൻ, അ​ബി, റാം, ഡോ. സു​ജി​ത്ത് വി​ജ​യൻ, സ്വ​പ്‌​ന എ​സ്. കു​ഴി​ത്ത​ട​ത്തിൽ തുടങ്ങിയവർ സംസാരിച്ചു.