
863 പേർക്ക് രോഗമുക്തി
കൊല്ലം: ജില്ലയിൽ 419 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഓരോരുത്തർ വീതം വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 3 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പടെ 414 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പുത്തൻപുരം സ്വദേശി തങ്കമണി (66), ചവറ സ്വദേശി ക്രിസ്റ്റഫർ (74), കിളികൊല്ലൂർ സ്വദേശി വിജയൻ (68), കല്ലട സ്വദേശി വിഗ്നേശ്വരൻപിള്ള (78), പരവൂർ സ്വദേശി ശ്രീധരൻ നായർ (69) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 863 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2686 ആയി.