kunnikodu
കടയ്ക്കുള്ളിലെ ഫർണിച്ചർ കത്തി നശിച്ച നിലയിൽ

പത്തനാപുരം: കുന്നിക്കോട് ശാസ്ത്രി ജംഗ്ഷന് സമീപം ഫർണിച്ചർ നിർമ്മാണ കടയ്ക്ക് തീപിടിച്ചു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന തടികൾ പൂർണമായി കത്തി നശിച്ച നിലയിലാണ്. 5ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട ഉടമ പറഞ്ഞു. ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. പത്തനാപുരത്ത് നിന്നും പുനലൂരിൽ നിന്നും അഗ്നി ശമന സേന എത്തി തീയണച്ചതിനാൽ കൂടുതൽ നഷ്ടങ്ങൾ ഒഴിവായി . ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. പത്തനാപുരം, തഹസീൽദാർ, കുന്നിക്കോട് പൊലീസ് തുടങ്ങിയവർ സ്ഥലത്ത് എത്തി പരിശോധന നടത്തി.