akta
കർഷകസമരത്തിന് ഐക്യദാർഢ്യവുമായി ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം

കൊല്ലം: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. രാജ്യത്തെ കർഷകരോട് നീതി പുലർത്തണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജൻറൽ സെക്രട്ടറി എൻ.സി. ബാബു പറഞ്ഞു. തയ്യൽ തൊഴിലാളികൾക്ക് അടിയന്തരമായി ഇ.എസ്.ഐ ആനുകൂല്യം നൽകണമെന്നും ഇന്ധന- പാചക വില വർദ്ധനവ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സരസ്വതി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. സജീവൻ, ട്രഷറർ എസ്. പശുപാലൻ, ഷാജി, നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു.