
കുണ്ടറ: കൊല്ലം - എഗ്മോർ പാതയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. വാക്കനാട് പ്രണവം വീട്ടിൽ സുമേഷിന്റെ ഭാര്യ വരണ്യയാണ് (28) മരിച്ചത്. വൈകിട്ട് 6.30 ഓടെ മുക്കട ചന്തയ്ക്ക് പിൻവശത്തായിരുന്നു അപകടം. പുനലൂർ നിന്ന് തിരുവനന്തപുരം വഴി മധുരയ്ക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. പ്രണവ് (5) ഏകമകനാണ്. കുണ്ടറ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.