
അഞ്ചൽ: സി.പി.എം രക്തസാക്ഷി എം.എ. അഷറഫിന്റെ പിതാവ് തടിക്കാട് പാട്ടപ്പള്ളീൽ വീട്ടിൽ മുഹമ്മദ് ഹനീഫ (റിട്ട. വിദ്യാഭ്യാസ ജില്ലാ ഓഫീസർ - 88) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മറ്റു മക്കൾ: ഡോ. സോഭിയാ ഭാനു (റിട്ട. ഡി.എം.ഒ, മിനാർ മിഷൻ ആശുപത്രി, കാരളികോണം), ഷംസിയ ഭാനു, ഷെജിയാ ഭാനു ( കേരളാ ബാങ്ക്, ശ്രീകാര്യം). മരുമക്കൾ: സുബൈർ ഖാൻ (ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് മുൻ എം.ഡി), റഹിം (റിട്ട. എൻജിനിയർ സെക്യൂരിറ്റി പ്രസ് നാസിക്), സാജിർ (ഗൾഫ്), ഷാനിഫാ (ഹെഡ് നഴ്സ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി).