udf

കോൺഗ്രസ് 10, എൽ.ഡി.എഫ് 5, ഒരു സ്വതന്ത്രൻ

എഴുകോൺ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം എഴുകോൺ പഞ്ചായത്ത് കോൺഗ്രസ് തിരിച്ച് പിടിച്ചു. 16 ൽ 10 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണം തിരിച്ച് പിടിച്ചത്. 9 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളും അമ്പലത്തുംകാല വാർഡിൽ കോൺഗ്രസ് സ്വതന്ത്ര ഉൾപ്പടെയാണ് കോൺഗ്രസ് അട്ടിമറി വിജയം നേടിയത്. 2000ൽ വി. സത്യശീലന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസിന് തുടർന്നുള്ള മൂന്ന് തിരഞ്ഞെടുപ്പിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ എൽ.ഡി.എഫിന്റെ കൈയിലിരുന്ന പല വാർഡുകളും പിടിച്ചടക്കിയാണ് കോൺഗ്രസിന്റെ തിരിച്ച് വരവ്. കാരുവേലിൽ, എഴുകോൺ എച്ച്.എസ്, വാളായികോട് എന്നീ വാർഡുകൾ മാത്രമാണ് എൽ.ഡി.എഫിന് നിലനിറുത്താൻ സാധിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് തോറ്രു

കോൺഗ്രസ് വാർഡ് ആയിരുന്ന പരുത്തൻപാറ പിടിച്ചടക്കുകയും ഇരുമ്പനങ്ങാട് എച്ച്. എസ് വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര വിജയിക്കുകയും ചെയ്തതോടെ ഭരണ പക്ഷമായിരുന്ന എൽ.ഡി.എഫിന് ആകെ 5 വാർഡുകൾ മാത്രമാണ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അംബിക സുരേന്ദ്രൻ കൊഞ്ചാഞ്ഞിലിമൂട് വാർഡിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന രതീഷ് കിളിത്തട്ടിലിനോട് പരാജയപ്പെട്ടു. 5 ഇടങ്ങളിൽ മത്സരിച്ച സി.പി.ഐ ഒരിടത്ത് മാത്രമാണ് വിജയിച്ചത്. 2015 ൽ 4 വാർഡുകൾ ഉണ്ടായിരുന്ന സി.പി.ഐയ്ക്ക് വാളായിക്കൊട് വാർഡ് മാത്രമേ നിലനിറുത്താൻ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ ഇരുമ്പനങ്ങാട് എച്ച്.എസ് വാർഡ് അംഗമായിരുന്ന ആർ. വിജയപ്രകാശ് ഇത്തവണ പഞ്ചായത്ത് ഓഫീസ് വാർഡിൽ നിന്ന് ജയിച്ചതൊടെ കോൺഗ്രസ് 10, എൽ.ഡി.എഫ് 5, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് എഴുകോൺ പഞ്ചായത്തിലെ കക്ഷി നില.

യു.ഡി.എഫ് ജയിച്ച വാർഡുകൾ

2 .ചിറ്റാകോട്- ബീന മാമച്ചൻ

3. ഇരുമ്പനങ്ങാട്- ടി. ആർ. ബിജു

4.അമ്പലത്തുംകാല- അഡ്വ. ബിജു ഏബ്രഹാം

5.കാക്കകോട്ടൂർ- കെ.ആർ. ഉല്ലാസ്

7. പോച്ചംകോണം-എസ്. സുനിൽ കുമാർ

9.കൊച്ചാഞ്ഞിലിമൂട്- അഡ്വ. രതീഷ് കിളിത്തട്ടിൽ

10.ഇടയ്ക്കോട്-ആതിര ജോൺസൺ

11.നെടുമ്പായികുളം- ബി.സിബി

12.ഇ.എസ്.ഐ.വാർഡ്-ബി.സൂഹർബാൻ

15.ചീരങ്കാവ്- മഞ്ജു രാജ്

സ്വതന്ത്രൻ

8.പഞ്ചായത്ത് ഓഫീസ് വാർഡ്- ആർ. വിജയപ്രകാശ്

എൽ.ഡി.എഫ് ജയിച്ച വാർഡുകൾ

1.കാരുവേലിൽ- ലിജു ചന്ദ്രൻ

6.വാളായിക്കോട്- ആർ.എസ്. ശ്രുതി

13. ഇരുമ്പനങ്ങാട് -എച്ച്.എസ്. സുധർമ്മ ദേവി

14.എഴുകോൺ- എച്ച് .എസ്. രഞ്ജിനി അജയൻ

16 .പരുത്തുംപാറ- പ്രീതി കനകരാജൻ