appan
കെ.പി.അപ്പന്റെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ നടന്ന അപ്പൻ കൃതികളുടെ പ്രദർശനം ഗ്രന്ഥശാലാ പ്രസിഡന്റ് ബേബിഭാസ്‌കർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സാഹിത്യ വിമർശകൻ കെ.പി. അപ്പന്റെ ഓർമ്മകൾക്ക് മുന്നിൽ സ്വകൃതികളാൽ പ്രണാമം അർപ്പിച്ച് നീരാവിൽ നവോദയം ഗ്രന്ഥശാലാ പ്രവർത്തകർ. കെ.പി. അപ്പന്റെ 12-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ചാണ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ കൃതികളുടെ പ്രദർശനം നടന്നത്. ആദ്യകൃതിയായ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' മുതൽ മരണാനന്തരം പ്രസിദ്ധീകരിച്ച 'ഫിക്ഷന്റെ അവതാരലീലകൾ' വരെയുള്ളവ പ്രദർശനത്തിന് വച്ചു.

ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌കർ കെ.പി. അപ്പന്റെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. നാസർ, വൈസ് പ്രസിഡന്റ് കെ.എസ്. ബൈജു, ജോയിന്റ് സെക്രട്ടറി ആർ. തമ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി.