ldf

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിൽ എൽ.ഡി.എഫ് നടത്തിയ വിജയ തേരോട്ടത്തിൽ യു.ഡി.എഫ് നിലം പരിശായി. 35 ഡിവിഷനുകളിൽ 25 സീറ്റുകളിലും എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫിന് വെറും 6 സീറ്റുകളേ നേടാനായുള്ളു. യു.ഡി.എഫിൽ കോൺഗ്രസിന് 5 ഉം മുസ്ലീം ലീഗിന് 1 സീറ്റും മാത്രമാണ് ലഭിച്ചത്. എന്നാൽ സി.പി.എമ്മിന് 18 ഉം സി.പി.ഐക്ക് 6 ഉം ലോക് താന്ത്രിക് ജനതാദളിന് 1 സീറ്റും ലഭിച്ചതോടെ എൽ.ഡി.എഫിന് തുടർ ഭരണം ഉറപ്പായി. കഴിഞ്ഞതവണ 15 സീറ്റ് ലഭിച്ച എൽ.ഡി.എഫ് ഒരു സ്വതന്ത്രന്റെ സഹായത്തോടെയാണ് ഭരണം പിടിച്ചത്.