 
തൊടിയൂർ: ഗ്രാമ പഞ്ചായത്തിലേയ്ക്ക് തുടർച്ചയായി അഞ്ചാം തവണയും മത്സരിച്ച് വിജയിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സി .പി .ഐയിലെ ബിന്ദുരാമചന്ദ്രൻ .നേരെത്തെ മൂന്ന് തവണ 13-ാം വാർഡിൽ മത്സരിച്ച് വിജയിച്ച ബിന്ദു 2015ൽ അഞ്ചാം വാർഡിലേയ്ക്ക് മാറുകയായിരുന്നു. ഇത്തവണയും അഞ്ചാം വാർഡിൽ തന്നെയായിരുന്നു ബിന്ദുവിന്റെ മത്സരം.യു ഡി എഫ് മുസ്ലീം ലീഗിന് വിട്ടുനൽകിയ ഏക വാർഡായിരുന്നു ഇത്. 308 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിന്ദു രാമചന്ദ്രൻ എതിർ സ്ഥാനാർത്ഥി നബീസാബീവിയെ പരാജയപ്പെടുത്തിയത്. ജില്ലയിൽത്തന്നെഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തുടർച്ചയായി അഞ്ച് തവണമത്സരിച്ച് വിജയിച്ച റെക്കാർഡ് ബിന്ദുവിന്റെ പേരിലുള്ളതായിരിക്കും.